അവസാന മത്സരവും വിജയിച്ച് ഗോകുലം എഫ് സി

കേരള പ്രീമിയർ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും വിജയിച്ച് ഗോകുലം എഫ് സി. ഇന്ന് എസ് ബി ഐ കേരളയെ നേരിട്ട ഗോകുലം എഫ് സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഗോകുലത്തിനായി മുഹമ്മദ് ഷിബ്ലിയും വിദേശ താരം ഹ്രിസ്തിജനുമാണ് ഗോളുകൾ നേടിയത്. സീസനിലൂടെ ഒരു ഘട്ടത്തിൽ 1-1 എന്ന സമനില എസ് ബി ഐ പിടിച്ചെങ്കിലും ഗോകുലത്തെ വിജയത്തിൽ നിന്ന് തടയാൻ അതിനായില്ല.

ഗോകുലത്തിന് ഈ വിജയത്തോടെ ഗ്രൂപ്പിലെ എട്ടിക് ഏഴു മത്സരവും വിജയിച്ച് 21 പോയന്റായി. ഒരു മത്സരം മാത്രമാണ് ലീഗിൽ ഗോകുലം എഫ് സി പരാജയപ്പെട്ടത്. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയ ടീമുമായി ഗോകുലം എഫ് സി. സെമി ഫൈനലിൽ സാറ്റ് തിരൂരാണ് ഗോകുലത്തിന്റെ എതിരാളികൾ. കഴിഞ്ഞ തവണ സെമിയിൽ ഗോകുലം പരാജയപ്പെട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial