ഹോം മത്സരം ആഘോഷമാക്കി ഗോകുലം, ക്വാർട്ട്സിന്റെ വല ഇന്നും നിറഞ്ഞു

കേരള പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ ഹോം മത്സരത്തിന് കോട്ടപ്പടി മൈതാനത്ത് ഇറങ്ങിയ ഗോകുലം എഫ് സി മത്സരം ആഘോഷമാക്കി. കോഴിക്കോടിന്റെ ക്ലബായ ക്വാർട്ട്സ് എഫ് സിയെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് ഗോകുലം ഇന്ന് തകർത്തത്. ആദ്യ മത്സരത്തിൽ ഏറ്റ തോൽവിയേക്കാൾ മെച്ചമാണ് എങ്കിലും ക്വാർട്ട്സ് ഇന്നും നിരാശാജനകമായ കളിയാണ് കാഴ്ച വെക്കുന്നത് കണ്ടത്.

ഗോകുലത്തിന് വേണ്ടി ഇന്ന് തിളങ്ങി മാൻ ഓഫ് ദി മാച്ചായത് മുൻ ഈസ്റ്റ് ബംഗാൾ താരം സുഹൈർ ആയിരുന്നു. രണ്ടു ഗോളുകളാണ് സുഹൈറിന്റെ ബൂട്ടിൽ നിന്ന് ഇന്ന് പിറന്നത്. രണ്ടു ആദ്യ പകുതിയിൽ തന്നെ. ആദ്യ പകുതിയിൽ സുഹൈറിന്റെ ഇരട്ട ഗോളുകളായിരുന്നു എങ്കിൽ രണ്ടാം പകുതിയിൽ കണ്ടത് മുഹമ്മദ് സാലിമിന്റെ ഇരട്ട ഗോളുകളായിരുന്നു. ഇവരെ രണ്ടു പേരെയും കൂടാതെ ഫ്രാൻസിസും ഇന്ന് ഗോകുലത്തിനു വേണ്ടി ലക്ഷ്യം കണ്ടു.

രണ്ടു മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങളുമായി ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥനത്താണ് ഗോകുലം ഇപ്പോൾ. 26ന് കെ എസ് ഇ ബിയുമായിട്ടാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.