ഗോകുലം സെമിയിൽ, എഫ് സി കേരളയുടെ സെമി പ്രതീക്ഷ അവസാനിച്ചു

തുടർച്ചയായ രണ്ടാം സെമി ഫൈനലിലും ഗോകുലം എഫ് സി കേരള പ്രീമിയർ ലീഗ് സെമി ഫൈനൽ ഉറപ്പിച്ചു. ഇന്ന് എഫ് സി കേരളയെ തൃശ്ശൂരിൽ ചെന്ന് പരാജയപ്പെടുത്തിയാണ് ഗോകുലം സെമി ഫൈനൽ ഉറപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഗോകുലം കേരളയുടെ വിജയം. ഗോകുലത്തിനായി ഉസ്മാൻ ആഷിഖ് ഇരട്ട ഗോളുകളും ഷുബേർട്ട് ജോൺസ് ഒരു ഗോളും നേടി.

ജയത്തോടെ ഏഴു മത്സരങ്ങളിൽ നിന്ന് ഗോകുലത്തിന് 18 പോയന്റായി. ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ഒരു മത്സരം അവശേഷിക്കെ ഗോകുലം എഫ് സി ഉറപ്പിച്ചു. 8 മത്സരങ്ങളിൽ നിന്നായി 16 പോയന്റുള്ള ക്വാർട്സും സെമി ഫൈനൽ ഉറപ്പിച്ചു. 5 മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും അഞ്ച് പോയന്റ് മാത്രമുള്ള എഫ് സി കേരളയുടെ സെമി പ്രതീക്ഷ ഈ പരാജയത്തോടെ അവസാനിച്ചു. ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാലും 14 പോയന്റ് മാത്രമെ എഫ് സി കേരളയ്ക്ക് ആവുകയുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial