കേരള പ്രീമിയർ ലീഗിൽ കഴിഞ്ഞ കളിയിൽ ക്വാർട്സിനോടേറ്റ തോൽവി മറക്കാൻ ഇറങ്ങിയ ഗോകുലം എഫ് സിക്ക് തകർപ്പൻ വിജയം. ഇന്ന് കോഴിക്കോട് എസ് ബി ഐയെ നേരിട്ട ഗോകുലം ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് എസ് ബി ഐയെ തോൽപ്പിച്ചത്. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ എസ് ബി ഐ താരങ്ങൾക്ക് ഗോകുലവുമായി പൊരുതി നിക്കാൻ വരെ ആയില്ല.

പതിനെട്ടാം മിനുട്ടിൽ വി പി സുഹൈറിലൂടെയാണ് ഗോകുലം ആദ്യം വലകുലുക്കിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഷുബേർട്ട് ഗോകുലത്തിന്റെ ലീഡ് ഇരട്ടിയാക്കി. 50ആം മിനുട്ടിൽ യുവതാരം സൗരവും, 80ആം മിനുട്ടിൽ സബായി ഇറങ്ങിയ ലാൽരമെങും ആണ് ഗോകുലത്തിന്റെ ഗോൾപട്ടിക തികച്ചത്. എസ് ബി ഐക്കാഫി സ്റ്റെഫിൻ ദാസാണ് ആശ്വാസ ഗോൾ നേടിയത്.

നാലു മത്സരങ്ങളിൽ മൂന്ന് ജയവുമായി ഗോകുലം ഇപ്പോൾ ഗ്രൂപ്പിൽ രണ്ടാമതാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...