എഫ് സി തൃശ്ശൂർ – സാറ്റ് തിരൂർ മത്സരം സമനിലയിൽ

വിജയ കുതിപ്പ് തുടരുകയായിരുന്നു എഫ് സി തൃശ്ശൂരും സാറ്റ് തിരൂരും കേരള പ്രീമിയർ ലീഗിൽ നേർക്കുനേർ വന്നപ്പോൾ സമനില‌. ഇന്ന് തിരൂരിൽ നടന്ന വാശിയേറിയ പോരാട്ടം 1-1 എന്ന സ്കോറിലാണ് അവസാനിച്ചത്. സാദിഖിലൂടെ തുടക്കത്തിൽ ഹോം ടീമിനെ ഞെട്ടിച്ച് എഫ് സി തൃശ്ശൂർ മുന്നിൽ എത്തി എങ്കിലും സാറ്റ് തിരൂർ ശക്തമായി തിരിച്ചുവരികയായിരുന്നു.

രണ്ടാം പകുതിയിൽ ശശാങ്കാണ് സാറ്റിന് സമനില നേടിക്കൊടുത്ത ഗോൾ നേടിയത്. സമനില ആണെങ്കിൽ അഞ്ചിൽ നാലു മത്സരങ്ങളും വിജയിച്ചത് എഫ് സി തൃശ്ശൂർ തന്നെയാണ് 13 പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമത്. 3ൽ രണ്ട് വിജയവും ഒരു സമനിലയുമായി 7 പോയന്റുള്ള സാറ്റാണ് രണ്ടാമത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial