എഫ് സി തൃശ്ശൂരിന് ആദ്യ പരാജയം സമ്മാനിച്ച് സാറ്റ് തിരൂർ

കേരള പ്രീമിയർ ലീഗിലെ എഫ് സി തൃശ്ശൂരിന്റെ അപരാജിത കുതിപ്പിന് സാറ്റ് തിരൂർ അവസാനമിട്ടു. തൃശ്ശൂരിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സാറ്റ് തിരൂരിന്റെ വിജയം. സാറ്റിനായി ഷഹീദ് ആണ് വിജയ ഗോൾ നേടിയത്. എഫ് സി തൃശ്ശൂരിന് മത്സരത്തിലേക്ക് തിരിച്ചുവരാൻ ഒരു പെനാൾട്ടിയിലൂടെ അവസരമുണ്ടായി എങ്കിലും അത് മുതലാക്കാൻ അവർക്കായില്ല. തിരൂരിൽ വെച്ച് ഇരുവരും ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം.

ജയത്തോടെ സാറ്റ് തിരൂരിന് 6 മത്സരങ്ങളിൽ നിന്നായി 16 പോയന്റായി. ഇനി ഒരു മത്സരം വിജയിക്കുകയോ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയോ ചെയ്താൽ സാറ്റിന് സെമി ഫൈനൽ ഉറപ്പിക്കാം. നേരത്തെ തന്നെ സെമി ഉറപ്പിച്ച എഫ് സി തൃശ്ശൂർ ഇന്നത്തെ പരാജയത്തോടെ 8 മത്സരങ്ങളിൽ 19 പോയന്റുമായി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial