എഫ് സി കേരള – എസ് ബി ഐ പോരാട്ടം സമനിലയിൽ

എഫ് സി കേരളയുടെ സെമി പ്രതീക്ഷകൾക്ക് തിരിച്ചടിയായി തൃശ്ശൂരിൽ ഇന്ന് സമനില. ഇന്ന് സ്വന്തം തട്ടകത്തിൽ എസ് ബി ഐയെ നേരിടാൻ ഇറങ്ങിയ എഫ് സി കേരളയ്ക്ല് ഒരു പോയന്റ് മാത്രമെ ലഭിച്ചുള്ളു. 2-2 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്. എഫ് സി കേരളയ്ക്കായി സില്ലയും ജിതിൻ എം എസുമാണ് ഗോളുകൾ നേടിയത്. സജിത് പൗലോസുൻ ഷിബിൻ ലാലുമാണ് എസ് ബി ഐയുടെ ഗോൾ സ്കോറേഴ്സ്.

സമനിലയോടെ മൂന്നു മത്സരങ്ങളിൽ 4 പോയന്റ് എന്ന നിലയിലാണ് എഫ് സി കേരള ഉള്ളത്. അഞ്ച് മത്സരങ്ങൾ കളിച്ച എസ് ബി ഐക്കും 4 പോയന്റാണ് ഉള്ളത്. 12 പോയന്റുള്ള ഗോകുലവും ക്വാർട്സുമാണ് ഗ്രൂപ്പിൽ മുന്നിലുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial