എഫ് സി കേരള-ക്വാർട്സ് മത്സരം സമനിലയിൽ, എഫ് സി കേരളയുടെ സെമി പ്രതീക്ഷയ്ക്ക് തിരിച്ചടി

കേരള പ്രീമിയർ ലീഗിൽ നടന്ന നിർണായക മത്സരത്തിൽ എഫ് സി കേരളയെ ക്വാർട്സ് സമനിലയിൽ തളച്ചു. കോഴിക്കോട് നടന്ന മത്സരം 1-1 എന്ന സ്കോർ നിലയിലാണ് അവസാനിച്ചത്. 48ആം മിനുട്ടിൽ സുർജിത്തിലൂടെ എഫ് സി കേരള ലീഡ് എടുത്തു എങ്കിലും 76ആം മിനുട്ടിൽ ഉഗാണ്ടൻ താരം ഇമ്മാനുവൽ സമനില ഗോളുമായി ക്വാർട്സിന്റെ രക്ഷയ്ക്കെത്തി.

സമനിലയോടെ തിരിച്ചടി ലഭിച്ചിരിക്കുന്നത് എഫ് സി കേരളയ്ക്കാണ്. നാലു മത്സരങ്ങൾ പൂർത്തിയായപ്പോൾ എഫ് സി കേരളയ്ക്ക് അഞ്ചു പോയന്റുകൾ മാത്രമാണുള്ളത്. ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാലും 17 പോയന്റ് മാത്രമെ ആവുകയുള്ളൂ. 8 മത്സരവും പൂർത്തിയായ ക്വാർട്സ് 16 പോയന്റുമായാണ് ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചിരിക്കുന്നത്. എഫ് സി കേരളയുടെ ഒരു പരാജയം ക്വാർട്സിനെയും ഗോകുലം എഫ് സിയെയും സെമിയിൽ എത്തിക്കും. ഗോകുലത്തിന് 6 മത്സരങ്ങളിൽ നിന്ന് 15 പോയന്റാണ് ഉള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial