എഫ് സി കേരളയെ തകർത്ത് ഗോകുലം എഫ് സി

കേരള പ്രീമിയർ ലീഗിൽ ഗോകുലം എഫ് സിക്ക് വൻ വിജയം. ഇന്ന് എഫ് സി കേരളയെ നേരിട്ട ഗോകുലം ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്. മുഡെ മൂസയുടെയും വി പി സുഹൈറിന്റെയും ഇരട്ട ഗോളുകളാണ് ഗോകുലത്തിന് ഇത്ര വലിയ വിജയം സമ്മാനിച്ചത്.

43, 52 മിനുട്ടുകളിലാണ് മൂസ ലക്ഷ്യം കണ്ടത്, 46,90 മിനുട്ടുകളിലായിരുന്നു വി പി സുഹൈറിന്റെ ഗോളുകൾ. ആദ്യ മത്സരത്തിൽ സെൻട്രൽ എക്സൈസിനെതിരെയും സുഹൈർ ഗോൾ നേടിയിരുന്നു. പർമിന്ദറാണ് എഫ് സി കേരളയുടെ ആശ്വാസഗോൾ നേടിയത്. രണ്ട് മത്സരങ്ങളിൽ ആറു പോയന്റുമായി ഗോകുലം എഫ് സി ഗ്രൂപ്പ് ബിയിൽ ഇതോടെ ഒന്നാമതെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial