എഫ് സി കേരളയ്ക്ക് കേരള പ്രീമിയർ ലീഗിൽ രണ്ടാം വിജയം

കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ എഫ് സി കേരള സെൻട്രൽ എക്സൈസിനെ പരാജയപ്പെടുത്തി. തൃശ്ശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് എഫ് സി കേരള വിജയിച്ചത്. എഫ് സി കേരളയ്ക്കായി ക്രിസ്റ്റി ഡേവിസ്, ജിതിൻ എം എസ്, ശ്രേയസ് എന്നിവർ ഗോൾ നേടി. സൂരജും മുഹമ്മദ് മസൂദുമാണ് എക്സൈസിനായി ഗോളുകൾ നേടിയത്.

എഫ് സി കേരളയുടെ ലീഗിലെ രണ്ടാം വിജയമാണിത്. രണ്ട് മത്സരങ്ങൾ ഇനിയും ബാക്കി ഉണ്ടെങ്കിലും എഫ് സി കേരളയ്ക്ക് സെമി പ്രതീക്ഷയില്ല. ഏഴ് മത്സരങ്ങൾ കളിച്ച സെൻട്രൽ എക്സൈസിന്റെ ആറാം പരാജയമായിരുന്നു ഇന്നത്തേത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial