ആറു ഗോൾ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ കെ പി എല്ലിന് അവസാനം

വീണ്ടും ഗോൾ മഴ പെയ്യിച്ച് കേരള ബ്ലാസ്റ്റേഴ്സ് കേരള പ്രീമിയർ ലീഗിലെ തങ്ങളുടെ യാത്ര അവസാനിപ്പിച്ചു. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കൊച്ചിൻ പോർട്ട് ട്രസ്റ്റിനെ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. കേരള ബ്ലാസ്റ്റേഴ്സിനായി ഷൈബർലോങ്ങും അഫ്ദാലും ഇരട്ട ഗോളുകൾ നേടി. അഫ്ദാൽ കഴിഞ്ഞ മത്സരത്തിലും ഇരട്ട ഗോളുകൾ നേടിയിരുന്നു.

അനന്ദു മുരളിയും സൂരജുമാണ് ബ്ലാസ്റ്റേഴ്സിന്റെ മറ്റു രണ്ടു ഗോളുകൾ നേടിയത്. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ എട്ടു മത്സരങ്ങളും പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സ് 5 വിജയവും മൂന്ന് പരാജയവുമായി 15 പോയന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. എട്ടിൽ എട്ടും പരാജയപ്പെട്ട് കൊച്ചിൻ പോർട്ട് അവസാന സ്ഥാനത്താണ് ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചത്. എ ഗ്രൂപ്പിൽ നിന്ന് എഫ് സി തൃശ്ശൂരും സാറ്റ് തിരൂരുമാണ് സെമിയിലേക്ക് കടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial