ബെംഗളൂരു മിഡ്ഫീൽഡർ എറിക് പാർതാലു പുതിയ കരാർ ഒപ്പിട്ടു. രണ്ട് വർഷത്തേക്കാണ് പുതിയ കരാർ. കഴിഞ്ഞ വർഷമാണ് പാർതാലു ബെംഗളൂരു മിഡ്ഫീൽഡിൽ എത്തിയത്. കഴിഞ്ഞ ദിവസം ഗുർപ്രീത് സിഗിന്റെ കരാറും ബെംഗളൂരു പുതുക്കിയിരുന്നു.

മുൻ ഓസ്ട്രേലിയൻ ഇന്റർനാഷണലാണ് എറിക് പാർതാലു. രണ്ടു തവണ ഓസ്ട്രേലിയയ്ക്കു വേണ്ടി ജേഴ്സി അണിഞ്ഞിട്ടുണ്ട് ഈ താരം. സ്കോട്ടിഷ് ലീഗിൽ ഗ്രെറ്റ്നയ്ക്കു വേണ്ടിയും എ ലീഗിൽ ബ്രിസ്ബനു വേണ്ടിയും എറിക് ബൂട്ടു കെട്ടിയിട്ടുണ്ട്. ഖത്തർ ലീഗിൽ നിന്നാണ് പാർതാലു ബെംഗളൂരുവിലേക്ക് എത്തിയത്.

Loading...