ഡൽഹിയെ സമനിലയിൽ പിടിച്ച് ചെന്നൈയിൻ

അവസാന മിനിറ്റുകളിൽ മാലിസൺ നേടിയ ഗോളിൽ സമനില പിടിച്ച് ചെന്നൈയിൻ എഫ്.സി. അവസാന സ്ഥാനത്തുള്ള ഡൽഹി ഡൈനാമോസിനെയാണ് ചെന്നൈയിൻ 1 -1ന് സമനിലയിൽ പിടിച്ചത്. കലു ഉച്ചേയുടെ പെനാൽറ്റി ഗോളിൽ ലീഡ് നേടിയ ഡൽഹിയെ പ്രതിരോധ തരാം മാലിസണിന്റെ ഗോളിൽ ചെന്നൈയിൻ സമനില പിടിക്കുകയായിരുന്നു.

മികച്ച തുടക്കമാണ് ഡൽഹി ഡൈനാമോസിന് മത്സരത്തിൽ ലഭിച്ചത്. തുടക്കത്തിൽ പൗളിഞ്ഞോ ഡയസിന് ലഭിച്ച അവസരം താരം പാഴാക്കി കളയുകയായിരുന്നു. മത്സരം പുരഗമിച്ചതോടെ പതിയെ മത്സരത്തിലേക്ക് തിരിച്ചുവന്ന ചെന്നൈയിൻ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ നേടാനായില്ല. ആദ്യ പകുതിക്ക് തൊട്ടുമുൻപ് ഗാവിൽസണിന്റെ പാസിൽ നിന്ന് നെൽസണു അവസരം ലഭിച്ചെങ്കിലും ഗോൾ കീപ്പർ മറികടക്കാൻ താരത്തിനായില്ല.

തുടർന്ന് രണ്ടാം പകുതിയിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. റാഫേൽ ആഗസ്റ്റോയോ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ഗോളാക്കിയാണ് ഡൽഹി ആദ്യം ഗോൾ നേടിയത്. പെനാൽറ്റി അനായാസം  ഗോളാക്കി കലു ഉച്ചേ ഡൽഹിയെ മുൻപിലെത്തിച്ചു.

ഒരു ഗോളിന് പിറകിൽ പോയതോടെ പകരക്കാരുടെ ബെഞ്ചിൽ നിന്ന് മുഹമ്മദ് റാഫിയെയും ജൂഡ് നൗറഹിനെയും ഇറക്കി ആക്രമണം ശക്തമാക്കിയ ചെന്നൈയിൻ മാലിസണിലൂടെ സമനില പിടിക്കുകയായിരുന്നു. റെനെ മിഹേലിച്ചിന്റെ ഫ്രീ കിക്കിന് തല വെച്ചാണ് മാലിസൺ ഡൽഹി വല കുലുക്കിയത്.

 

ഇന്നത്തെ സമനിലയോടെ ചെന്നൈയിൻ എഫ്. സി 14 മത്സരങ്ങളിൽ നിന്ന് 24 പോയിന്റോടെ നാലാം സ്ഥാനത്താണ്. ഡൽഹിയാവട്ടെ 13 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി പത്താം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial