100 ഗോളുകൾ നേടുന്ന ആദ്യ ക്ലബായി ചെന്നൈയിൻ, ബ്ലാസ്റ്റേഴ്സ് ഗോളിൽ അഞ്ചാം സ്ഥാനത്ത്

ഞായറാഴ്ച നടന്ന ചെന്നൈയിൻ ഡെൽഹി ഡൈനാമോസ് മത്സരത്തോടെ ഐ എസ് എല്ലിൽ ഗോളുകളുടെ കാര്യത്തിൽ ചെന്നൈയിൻ എഫ് സി പുതിയ റെക്കോർഡിൽ എത്തിൽ. ഐ എസ് എല്ലിൽ 100 ഗോളുകൾ നേടുന്ന ആദ്യ ക്ലബ് എന്ന നേട്ടത്തിലേക്കാണ് ചെന്നൈയിൻ എത്തിയത്. മൈൽസൺ ആല്വേസിന്റെ ഗോളാണ് ചെന്നൈയിന് 100 ഗോളിൽ എത്തിച്ചത്.

61 മത്സരങ്ങളിൽ നിന്നാണ് ചെന്നൈയിൻ 100 ഗോളുകളിൽ എത്തിയത്. 60 മത്സരങ്ങളിൽ നിന്ന് 99 ഗോളുകൾ ഉള്ള ഗോവയാകും അടുത്തതായി 100 ഗോൾ ക്ലബിൽ എത്തുക. 59 മത്സരത്തിൽ 78 ഗോളുകൾ നേടിയ ഡെൽഹിയാണ് മൂന്നാം സ്ഥാനത്തുള്ളത്. 63 മത്സരങ്ങൾ കളിച്ചിട്ടും 70 ഗോളുകൾ മാത്രമുള്ള കേരള ബ്ലാസ്റ്റേഴ്സ് ഗോളടിയിൽ അഞ്ചാമതാണ് ഇപ്പോൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial