മികച്ച ഗോളാകാൻ ബെർബെറ്റോവിന്റെ ഗോളും

ഐ.എസ്.എല്ലിലെ കഴിഞ്ഞ ആഴ്ചയിലെ മികച്ച ഗോളാവാനുള്ള പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം ബെർബെറ്റോവിന്റെ ഗോളും. എ.ടി.കെക്കെതിരെ താരം നേടിയ ഗോളാണ് പട്ടികയിൽ ഇടം പിടിച്ചത്. താരത്തിന്റെ ഐ.എസ്.എല്ലിലെ ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. പക്ഷെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് സമനില വഴങ്ങിയിരുന്നു. മത്സരത്തിൽ രണ്ടു തവണ മുന്നിട്ടു നിന്നതിനു ശേഷമാണു കേരള ബ്ലാസ്റ്റേഴ്‌സ് സമനിലയിൽ കുടുങ്ങിയത്.

ബെർബെറ്റോവിനെ കൂടാതെ ജാംഷഡ്‌പൂർ എഫ്.സിയുടെ വെല്ലിങ്ടൺ പ്രിയോറി, ബെംഗളൂരു എഫ്.സിയുടെ എഡു ഗാർസിയ, ചെന്നൈയിൻ എഫ്.സിയുടെ ഫ്രാൻസിസ്‌കോ ഫെർണാഡസ്, ബെംഗളുരുവിന്റെ തന്നെ ഡിമാസ് ഡെൽഗാഡോ എന്നിവരാണ് മികച്ച ഗോൾ നേടിയവരുടെ പട്ടികയിൽ ഉള്ളത്.

വോട്ട് ചെയ്യാനുള്ള ലിങ്ക് : https://www.indiansuperleague.com/goal-of-the-week

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial