മിനേർവ പഞ്ചാബിന്റെ ഡിഫൻഡർ ആയിരുന്ന സുഖ്ദേവ് സിങ്ങിനെ മോഹൻ ബഗാൻ സ്വന്തമാക്കി. ഈസ്റ്റ് ബംഗാളും സുഖ്ദേവിനെ സ്വന്തമാക്കാൻ രംഗത്തുണ്ടായിരുന്നു എങ്കിലും അവസാന വൈരികളെ തോൽപ്പിച്ച് ബഗാൻ താരത്തെ ടീമിൽ എത്തിക്കുകയായിരുന്നു. ഐലീഗ് വിജയിച്ച മിനേർവ ടീമിലെ പ്രധാന അങ്കമായിരുന്നു സുഖ്ദേവ്. ഡിഫൻഡറുടെ വരവോടെ തങ്ങളുടെ 25 അംഗ ടീം പൂർത്തിയായതായി മോഹൻ ബഗാൻ അറിയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...