ഖാലിദ് ജമീലിനു പകരക്കാരനെ ഈസ്റ്റ് ബംഗാൾ എഫ് സി നിയമിച്ചു. മുൻ അത്ലറ്റിക്കോ കൊൽക്കത്ത അസിസ്റ്റന്റ് കോച്ച് ബാസ്തബ് റോയിയെ ആണ് ഈസ്റ്റ് ബംഗാൾ പരിശീലകനായി നിയമിച്ചരിക്കുന്നത്. കൊൽക്കത്ത ഫുട്ബോൾ ലീഗിലും ഐലീഗിലും ബസ്തബ് റോയി തന്നെയാകും ഈസ്റ്റ് ബംഗാളിനെ പരിശീലിപ്പിക്കുക‌. ടെക്നിക്കൽ ഡയറക്ടറായി സുഭാഷ് ബൗമികും ക്ലബിനൊപ്പം ഉണ്ട്.

മുമ്പ് മോഹൻ ബഗാൻ, മൊഹമ്മദൻ സ്പോർടിംഗ് എന്നിവർക്കായി കളിച്ച താരമാണ് ബസ്തബ് റോയ്. കഴിഞ്ഞ സീസണിൽ ഐലീഗോ സൂപ്പർ കപ്പോ നേടാൻ കഴിയാത്തതിനെ തുടർന്നാണ് സീസണ് അവസാനം ഖാലിദ് ജമീലിനെ പുറത്താക്കാൻ ഈസ്റ്റ് ബംഗാൾ തീരുമാനിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...