ഇംഗ്ലണ്ട് ലോകകപ്പ് സാധ്യതാ ടീം പ്രഖ്യാപിച്ചു. 23 അംഗ സ്ക്വാഡിനെയും ഒപ്പം 5 സ്റ്റാൻഡ് ബൈ ലിസ്റ്റുമാണ് സൗത്ഗേറ്റ് ഇന്ന് പ്രഖ്യാപിച്ചത്. പ്രീമിയർ ലീഗിലെ പ്രമുഖ താരങ്ങളെല്ലാം ഉൾപ്പെട്ടതാണ് ഇംഗ്ലണ്ട് ടീം. ടോട്ടൻഹാമിൽ നിന്നാണ് കൂടുതൽ താരങ്ങൾ ടീമിൽ ഇടം പിടിച്ചത്. അഞ്ചു ടോട്ടൻഹാം താരങ്ങളാണ് ടീമിൽ ഉള്ളത്. ട്രിപ്പിയ, ഡാനി റോസ്, ഡെലി അലി, എറിക് ഡയർ, ഹാരി കെയിൻ എന്നിവരാണ് ടോട്ടൻഹാമിൽ നിന്ന് ടീമിൽ ഇടം പിടിച്ചത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും നാലു വീതം താരങ്ങൾ ടീമിലെത്തി. സിറ്റിയിൽ നിന്ന് വാൽക്കർ, സ്റ്റോൺസ്, ഡെൽഫ്, സ്റ്റെർലിങ് എന്നീ താരങ്ങളും യുണൈറ്റഡിൽ നിന്ന് ജോൺസ്, യങ്, ലിംഗാർഡ്, റാഷ്ഫോർഡ് എന്നിവരും ടീമിലെത്തി. ടീമിലെ പ്രധാന അഭാവങ്ങൾ ജാക്ക് വിൽഷിയർ, ഷെൽവി, ലൂക്ക് ഷോ തുടങ്ങിയവരാണ്.

Goalkeepers: Jack Butland, Jordan Pickford, Nick Pope.

Defenders: Trent Alexander-Arnold, Gary Cahill, Fabian Delph, Phil Jones, Harry Maguire, Danny Rose, John Stones, Kieran Trippier, Kyle Walker, Ashley Young.

Midfielders: Dele Alli, Eric Dier, Jordan Henderson, Jesse Lingard, Ruben Loftus-Cheek.

Forwards: Harry Kane, Marcus Rashford, Raheem Sterling, Jamie Vardy, Danny Welbeck.

Stand-by: Tom Heaton, James Tarkowski, Lewis Cook, Jake Livemore and Adam Lallana

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...