പാക്കിസ്ഥാൻ ഫുട്ബോൾ അസോസിയേഷന്റെ സസ്‌പെൻഷൻ അന്താരാഷ്ട്ര ഫുട്ബോൾ ഗവേണിങ് ബോഡിയായ ഫിഫ പിൻവലിച്ചു. ഫിഫ ജനറൽ സെക്രട്ടറി ഫത്മ സമോറ സെസ്നപെൻഷൻ പിൻവലിച്ചതായി അറിയിച്ച് കൊണ്ട് പാകിസ്ഥാൻ ഫുട്ബോൾ അസോസിയേഷന് എഴുതിയ കത്താണ് മാധ്യമങ്ങൾക്ക് ലഭിച്ചത്. സസ്‌പെൻഷൻ പിൻവലിച്ചതോടു കൂടി ഫിഫയുടെ അന്താരാഷ്ട്ര മത്സരങ്ങളിൽ പാകിസ്ഥാൻ ഫുട്ബോൾ അസോസിയേഷനും ക്ലബ് ടീമുകൾക്കും പങ്കെടുക്കാം. ഏഷ്യൻ ഫുട്ബോൾ ഫെഡറേഷന്റെയും ഫിഫയുടെയും ഡെവലെപ്മെന്റ് പ്രോഗ്രാമുകളിലും ട്രെയിനിങ്ങുകളിലും പാകിസ്താന് ഭാഗമാകാം.

2017 ഒക്ടോബർ പത്തിനാണ് ഫിഫ പാകിസ്താനെ അംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്യുന്നത്. പഞ്ചാബ് ഫുട്ബോൾ അസോസിയേഷന്റെ തിരഞ്ഞെടുപ്പോടു കൂടി ഉരുത്തിരിഞ്ഞ പ്രശ്നങ്ങൾ ലാഹോർ കോടതിയിൽ എത്തുകയും ലാഹോർ ഹൈക്കോർട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിക്കുകയും ചെയ്തതോടു കൂടിയാണ് ഫിഫ പാകിസ്താനെ സസ്‌പെൻഡ് ചെയ്തത്. സസ്പെൻഷനെ തുടർന്ന് പാക്കിസ്ഥാനിലെ ടീമുകൾക്ക് അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial