എഫ് സി കേരളയ്ക്ക് ആദ്യ പരാജയം

സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ എഫ് സി കേരളയ്ക്ക് ആദ്യ പരാജയം. ഇന്ന് ഓസോൺ എഫ് സിയോടാണ് തൃശൂരിൻ നടന്ന മത്സരത്തിൽ എഫ് സി കേരള പരാജയപ്പെട്ടത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു എഫ് സി കേരളയുടെ പരാജയം. മലയാളി താരം സബീതും, കുട്ടിമണിയുമാണ് എഫ് സി കേരള ഡിഫൻസിനെ ഭേദിച്ച് ഇന്ന് ഗോളുകൾ നേടിയത്.

പരാജയപ്പെട്ടെങ്കിലും 6 മത്സരങ്ങളിൽ 13 പോയന്റുമായി എഫ് സി കേരള തന്നെയാണ് ലീഗിൽ ഒന്നാമത്. ആദ്യ അഞ്ചു മത്സരങ്ങളിലും എഫ് സി കേരള പരാജയം അറിഞ്ഞിരുന്നില്ല. ഇന്ന് ജയിച്ച ഓസോൺ 11 പോയന്റുമായി ഗ്രൂപ്പിൽ രണ്ടാമതുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial