കോട്ടപ്പടിയിൽ ഏറ്റ പരാജയത്തിന് സ്വന്തം മണ്ണായ തൃശ്ശൂരിൽ എഫ് സി കേരള കണക്കു തീർത്തു. ഇന്ന് വൈകിട്ട് നടന്ന മത്സരത്തിൽ ഗോകുലം എഫ് സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾകക്കാണ് എഫ് സി കേരള പരാജയപ്പെടുത്തിയത്. നേരത്തെ ഗോകുലത്തിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഗോകുലം സമാനമായ സ്കോറിന് എഫ് സി കേരളയേയും പരാജയപ്പെടുത്തിയിരുന്നു.

എഫ് സി കേരളയ്ക്കു വേണ്ടി ഇന്ന് രണ്ടു ഗോളുകളും നേടിയത് അവരുടെ വിദേശ താരങ്ങളാണ്. 34ാം മിനുട്ടിൽ ലഭിച്ച കോർണറിൽ നിന്ന് ഡിഫൻഡർ ലക്കിയാണ് ആദ്യ ഗോൾ നേടിയത്. 42ാം മിനുട്ടിൽ ജെറിയുടെ വക ആയിരുന്നു രണ്ടാം ഗോൾ. ജയത്തോടെ സെമി ഫൈനൽ പ്രതീക്ഷകൾ എഫ് സി കേരള സജീവമാക്കി. നാലു മത്സരങ്ങളിൽ നിന്ന് 7 പോയന്റുമായി ഇപ്പോൾ മൂന്നാം സ്ഥാനത്താണ് എഫ് സി കേരള.

ആദ്യ രണ്ടു സ്ഥാനങ്ങളിൽ എത്തിയാൽ മാത്രമേ സെമി ഫൈനലിലേക്ക് കടക്കാൻ കഴിയൂ. രണ്ടു മത്സരങ്ങൾ ശേഷിക്കേ അതിനു കഴിയുമെന്നാണ് എഫ് സി കേരളയുടെ പ്രതീക്ഷ.

Loading...