ഇത്തവണത്തെ യൂറോപ്പ കിരീടം മാഡ്രിഡിലേക്ക് പറക്കും. ലിയോണിൽ നടന്ന യൂറോപ്പ ലീഗ് ഫൈനലിക് ഒളിമ്പിക് മാഴ്സയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡ് കിരീടം ഉയർത്തിയത്. ഫ്രഞ്ച് താരം ഗ്രീസ്മന്റെ ഇരട്ടഗോളും മാഴ്സെ പ്രതിരോധത്തിന്റെ നെഞ്ചത്ത് നടത്തിയ ഇരട്ട ആഹ്ലാദ നൃത്തവുമാണ് മത്സരത്തിന്റെ വിധി എഴുതിയത്.

മികച്ച രീതിയിൽ മത്സരം ആരംഭിച്ചത് ഒളിമ്പിക് മാഴ്സെ ആയിരുന്നു. പക്ഷെ 21ആം മിനുട്ടിൽ മാഴ്സെ ഗോൾകീപ്പർക്ക് പറ്റിയ അബദ്ധം മുതലാക്കി ഗ്രീസ്മെൻ ആദ്യം വലകുലുക്കി.ഒരു ഗോളിന്റെ ലീഡ് നേടിയതിൽ പിന്നീട് കരുതലോടെ കളിച്ച അത്ലറ്റിക്കോ മാഡ്രിഡിന്റെ ഡിഫൻസിനെ മറികടക്കാൻ മാഴ്സെയ്ക്കായില്ല. 32ആം മിനുട്ടിൽ പയെറ്റ് പരിക്കേറ്റ് പുറത്തു കൂടെ പോയത് മാഴ്സയെ തികച്ചും തളർത്തി.

രണ്ടാം പകുതിയുടെ നാലാം മിനുട്ടിലായിരുന്നു ഗ്രീസ്മെന്റെ രണ്ടാം ഗോൾ. കൊകെയുടെ പാസിൽ നിന്ന് പന്ത് സ്വീകരിച്ച് കുതിച്ച ഗ്രീസ്ന്മെന്റെ ഫിനിഷ് തടുക്കാൻ ആർക്കും ആയില്ല. ഗ്രീസ്മെന്റെ സീസണിലെ 29ആം ഗോളായിരുന്നു ഇത്. 88ആം മിനുട്ടിക് ഗാബി കൂടെ ലക്ഷ്യം കണ്ടതോടെ കിരീടത്തിൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ പേര് എഴുതി. അവസാന 15 യൂറോപ്പ ലീഗുകളിൽ 9ആൽ തവണയാണ് സ്പാനിഷ് ക്ലബ് കിരീടം ഉയർത്തുന്നത്. അത്ലറ്റിക്കോ മാഡ്രിഡിന്റെ മൂന്നാം യൂറോപ്പാ ലീഗ് കിരീടമാണിത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...