ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇന്നലെ രാത്രി ഒരു ജയവവും ഇരട്ട ഗോളുകളും മാത്രമല്ല സമ്മാനിച്ചത്. ഒപ്പം മൂന്ന് അപൂർവ്വ ചാമ്പ്യൻസ്ലീഗ് റെക്കോർഡുകളും റൊണാൾഡോയുടെ പേരിലായി ഇന്നലെ. ചാമ്പ്യൻസ്‌ ലീഗിൽ ഒരു ക്ലബിനു വേണ്ടി മാത്രം 100 ഗോളുകൾ നേടുന്ന ആദ്യ താരമായി റൊണാൾഡോ. പി എസ് ജിക്കെതിരായ റൊണാൾഡോയുടെ ആദ്യ ഗോൾ റയലിനായുള്ള റൊണാൾഡോയുടെ നൂറാം ചാമ്പ്യൻസ് ലീഗ് ഗോളായിരുന്നു.

95 മത്സരങ്ങളിൽ നിന്നാണ് റൊണാൾഡോ റയലിനായി 100 ചാമ്പ്യൻസ്ലീഗ് ഗോളുകൾ നേടിയത്. 97 ഗോളുകൾ ബാഴ്സലോണയ്ക്കായി നേടിയ മെസ്സിയാണ് റൊണാൾഡോയ്ക്ക് പിറകിൽ ഈ റെക്കോഡിൽ ഉള്ളത്.

തുടർച്ചയായ ഏഴു ചാമ്പ്യൻസ്ലീഗ് സീസണുകളിൽ 10ൽ അധികം ഗോളുകൾ നേടുന്ന ആദ്യ താരം എന്ന റെക്കോർഡും റൊണാൾഡോ ഇന്നലെ കുറിച്ചു.റൊണാൾഡോ അല്ലാതെ വേറെ ഒരു താരവും രണ്ടിൽ കൂടുതൽ സീസണുകളിൽ തുടർച്ചയായി 10ൽ അധികം ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടിയിട്ടില്ല. ചാമ്പ്യൻസ് ലീഗിലെ ആദ്യ ഏഴു മത്സരങ്ങളിൽ ഗോൾ കണ്ടെത്തുക എന്ന റെക്കോർഡും റൊണാൾഡോ ഇന്നലെ പുതുതായി ചേർത്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...