ചാംപ്യൻസ് ലീഗിലെ തന്നെ ഏറ്റവും വലിയ പോരാട്ടങ്ങളിൽ ഒന്നിൽ ഇന്ന് സ്പാനിഷ് ഭീമന്മാരും നിലവിലെ ജേതാക്കളുമായ റയൽ മാഡ്രിഡ് ഫ്രഞ്ച് വൻ ശക്തിയായ പി എസ് ജി യെ നേരിടും. ചാംപ്യൻസ് ലീഗ് പ്രീ കോർട്ടറിന്റെ ആദ്യ പാദ മത്സരത്തിൽ റയലിന്റെ സാന്റിയാഗോ ബെർണാബുവിലാണ് ലോക ഫുട്‌ബോളിലെ പ്രധാനികളായ നെയ്മറും ക്രിസ്റ്റിയാനോ റൊണാൾഡോയും നേർക്കുനേർ വരിക.

ഫുട്‌ബോൾ പണ്ഡിതർ ഇത്തവണ ഏറെ സാധ്യത കൽപ്പിക്കുന്ന പി എസ് ജി ക്ക് പക്ഷെ ബെർണാബുവിൽ ജയിക്കുക അത്ര എളുപ്പമാവാൻ ഇടയില്ല. സ്പാനിഷ് ലീഗിൽ കിതക്കുമ്പോയും ചാംപ്യൻസ് ലീഗിൽ ഏറെ അനുഭവ സമ്പത്തുള്ള റയൽ പി എസ് ജി യുടെ വെല്ലുവിളി ചെറുതായി കാണാൻ ഇടയില്ല. പോയ 4 വർഷത്തിൽ 3 തവണയും ജേതാക്കളായ ടീമിനെ മറികടക്കാൻ നെയ്മറും സംഘവും ഏറെ ശ്രമിക്കേണ്ടി വരും എന്നുറപ്പാണ്.

റയൽ നിരയിൽ യുവേഫയുടെ അച്ചടക്ക നടപടി നേരിടുന്ന കാർവഹാലിന് കളിക്കാനാവില്ല. കാർവഹാലിന്റെ അഭാവത്തിൽ വരാൻ റൈറ്റ് ബാക്ക് പൊസിഷനിൽ കളിച്ചേക്കും. റാമോസിനൊപ്പം നാച്ചോ സെൻട്രൽ ഡിഫെൻസിൽ കളിച്ചേക്കും. റയൽ മുൻ നിരയിൽ പതിവ് പോലെ ബെയ്‌ലും ബെൻസീമയും റൊണാൾഡോയും തന്നെയാവും അണി നിരക്കുക.
പി എസ് ജി നിരയിൽ കാര്യമായ പരിക്ക് ഇല്ല. ടീമിൽ ഉൾപെടുതാത്ത തിയാഗോ മോട്ടക്ക് പകരം ലെസെ ദിയാര ടീമിൽ ഇടം നേടിയേക്കും.

ഗ്രൂപ്പ് സ്റ്റേജിൽ റെക്കോർഡ് 25 ഗോളുകൾ നേടി വരുന്ന പി എസ് ജി ആക്രമണത്തെ തടയുക എന്നത് തന്നെയാവും റയൽ നേരിടുന്ന പ്രധാന വെല്ലുവിളി. നെയ്മർ, മ്പാപ്പെ, കവാനി സഘ്യത്തിന് ബെർണാബുവിൽ അവസാരങ്ങൾ നൽകിയാൽ റയലിന് രണ്ടാം പാദത്തിൽ കാര്യങ്ങൾ കടുപ്പമാവും. നിർണായകമായ എവേ ഗോൾ നേടുന്നതിൽ നിന്ന് പി എസ് ജി യെ തടയാനായാൽ റയലിന്റെ കോർട്ടർ സാധ്യതകൾ കൂടുതലാവും.
ഇന്ന് വലിയ മാർജിനിൽ തോൽവി സംഭവിക്കുകയാണെങ്കിൽ അത് റയൽ പരിശീലകന്റെ സ്ഥാനം തന്നെ തെറിച്ചേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...