ചാംപ്യൻസ് ലീഗ് : ലിവർപൂൾ ഇന്ന് പോർട്ടോയിൽ

ചാംപ്യൻസ് ലീഗ് റൌണ്ട് 16 ഇൽ ഇന്ന് ലിവർപൂൾ പോർട്ടൊക്കെതിരെ. പോർട്ടോയുടെ മൈതാനത്താണ് മത്സരം അരങ്ങേറുക. പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിൽ സാധ്യത ഇല്ലാതാവുകയും, എഫ് എ കപ്പ്, ലീഗ് കപ്പ് എന്നിവയിൽ പുറത്താവുകയും ചെയ്തതോടെ ഈ സീസണിൽ ക്ളോപ്പിന് സാധ്യതയുള്ള ഏക കിരീടമാണ് ചാംപ്യൻസ് ലീഗ്.

ഗ്രൂപ്പ് ഘട്ടത്തിൽ 23 ഗോളുകൾ നേടിയ ലിവർപൂളിന്റെ ആക്രമണ നിരയെ തടയുക എന്നത് തന്നെയാവും പോർച്ചുഗീസ് ടീം നേരിടുന്ന പ്രധാന വെല്ലുവിളി. പക്ഷെ ലിവർപൂൾ പ്രതിരോധത്തിലെ പിഴവുകൾ മുതലെടുക്കാനാവും പോർട്ടോയുടെ ശ്രമം. ലിവർപൂൾ നിരയിൽ സസ്പെന്ഷനിലുള്ള മിഡ്ഫീൽഡർ എംറെ ചാന് ഇന്ന് കളിക്കാനാവില്ല. പോർട്ടോയെ ഇതുവരെ 4 തവണ നേരിട്ട ലിവർപൂളിന് 2 ജയവും 2 സമനിലയുമാണ് നേടാനായത്. ഇതേ റെക്കോർഡ് തുടരാനാവും അവരുടെ ശ്രമം.

ഗ്രൂപ്പ് സ്റ്റേജിൽ തോൽവി അറിയാതെ വരുന്ന ലിവർപൂളിനെ ബ്രഹീമീ, സോറസ് ആക്രമണ സഖ്യത്തിലൂടെ മറികടക്കാനാവുമാ പോർട്ടോയുടെ ശ്രമം.  ഇന്ത്യൻ സമയം പുലർച്ചെ 1.15 നാണ് മത്സരം കിക്കോഫ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial