റൊണാൾഡിഞ്ഞോയെയും ദ്രോഗ്ബയെയും മറികടന്ന് കെയ്‌നിന്റെ പുതിയ റെക്കോർഡ്

റെക്കോർഡുകൾ സൃഷ്ടിക്കുന്നതിലും തിരുത്തുന്നതിലും  ഹാരി കെയ്ൻ മുൻ പന്തിയിലാണ്. ഇത്തവണ ചാംപ്യൻസ് ലീഗിലാണ് സ്പർസ് താരം പുതിയ റെക്കോർഡ് ഇട്ടത്. ചാംപ്യൻസ് ലീഗിൽ ആദ്യത്തെ 9 മത്സരസങ്ങളിൽ നിന്ന് 9 ഗോളുകൾ നേടുന്ന ആദ്യ താരമെന്ന യുറോപ്യൻ റെക്കോർഡാണ് ഇംഗ്ലണ്ട് സ്‌ട്രൈക്കർ സ്വന്തം പേരിലാക്കിയത്. മെസിക്കോ, റൊണാള്ഡോക്കോ, നെയ്മറിനോ പോലും സ്വന്തമാക്കാൻ പറ്റാത്ത നേട്ടമാണ്‌ കെയ്ൻ സ്വന്തം പേരിൽ കുറിച്ചത്. യുവന്റസിന് എതിരായ 2-2 സമനിലയിൽ ആദ്യ ഗോളാണ് കെയ്‌ന് റെക്കോർഡ് നൽകിയത്.

ആദ്യ 8 മത്സരങ്ങളിൽ 8 ഗോളുകൾ നേടിയ ദ്രോഗ്ബ, റൊണാൾഡിഞ്ഞോ, ഇൻസാഗി, ഡിയഗോ കോസ്റ്റ എന്നിവരുടെ റെക്കോർഡാണ് താരം മറി കടന്നത്. ഇന്നലത്തെ ഗോളോടെ സ്റ്റീവൻ ജറാർഡിന്റെ ഒരു ചാംപ്യൻസ് ലീഗ് ക്യാമ്പയിനിൻ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡിന് ഒപ്പമെത്താനും താരത്തിനായി. നിലവിൽ ഈ സീസണിൽ 8 ചാംപ്യൻസ് ലീഗ് ഗോളുകൾ നേടിയ താരം 2007-2008 സീസണിൽ ജെറാർഡ് ഇത്ര തന്നെ ഗോളുകൾ നേടിയ റെക്കോർഡിനാണ് ഒപ്പമെത്തിയത്. നിലവിലെ ഫോമിൽ ഈ റെക്കോർഡും കെയ്ൻ അടുത്ത മത്സരത്തിൽ തകർത്തേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial