ടോട്ടൻഹാംഹോട്ട്സ്പര്സിനെതിരെ ചാമ്പ്യൻസ് ലീഗിൽ യുവന്റസ് താരം ഹിഗ്വെയിൻ നേടിയ ഇരട്ട ഗോളുകൾ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയവ. കളി ആരംഭിച്ച് എട്ടുമിനുട്ടുകൾക്കും ഏഴു സെക്കന്റിനും ഉള്ളിലാണ് യുവന്റസിന്റെ അർജന്റീനിയൻ താരം ഇരട്ട ഗോളുകൾ നേടിയത്. മത്സരം സമനിലയിൽ പിരിഞ്ഞെങ്കിലും ഹിഗ്വെയിൻറെ ഗോളുകൾ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഇടം നേടി.

ഇന്റർ മിലാൻ താരം ജൂലിയോ റിക്കാർഡോ ക്രൂസിന്റെ ചാമ്പ്യൻസ് ലീഗ് റെക്കോർഡാണ് ഹിഗ്വെയിൻ പഴങ്കഥയാക്കിയത്. സ്പാർട്ടക്ക് മോസ്‌കോയ്‌ക്കെതിരെ 2006 ൽ എട്ടു മിനുറ്റിനും മുപ്പത് സെക്കന്റും എടുത്ത് നേടിയ റെക്കോർഡാണ് ഹിഗ്വെയിൻ തകർത്തത്.

ഇതിനോടൊപ്പം യുവന്റസിന്റെ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും വേഗതയേറിയ ഗോൾ സ്‌കോറർ എന്ന നേട്ടത്തിനടുത്തും ഹിഗ്വെയിൻ എത്തി. ചാമ്പ്യൻസ് ലീഗിലെ യുവന്റസിന്റെ വേഗതയേറിയ ഗോൾ അലെസാന്ദ്രോ ഡെൽ പിയറോയുടേതാണ്. 20 സെക്കന്റുകൾക്കുള്ളിൽ 1997 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയാണ് അദ്ദേഹം ഗോൾ അടിച്ചത്. ഹിഗ്വെയിൻ സ്പര്സിനെതിരെ ഗോളടിച്ചത് 73 ആം സെക്കന്റിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...