ബയേൺ മ്യൂണിക്കിന്റെ മധ്യനിര താരം അർട്ടൂറോ വിദാലിന് പരിക്ക്. കാൽ മുട്ടിനു പരിക്കേറ്റ താരത്തിന് മൈനർ സർജറി ആവശ്യമായി വരുമെന്ന് ബയേൺ കോച്ച് യപ്പ് ഹൈങ്കിസിനെ ഉദ്ദരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിശീലനത്തിനിടെയാണ് വിദാലിന് പരിക്കേറ്റത്. ബൊറൂസിയ മോഷൻഗ്ലാഡ്ബാക്കുമായുള്ള മത്സരത്തിന് ശേഷം നടന്ന പരിശീലനത്തിനിടെയാണ് വിദാലിന് പരിക്കേറ്റത്. പരിക്കേറ്റ ഉടൻ തന്നെ കോച്ചിങ് സ്റ്റാഫും സഹകളിക്കാരും താരത്തെ കളിക്കളത്തിനു പുറത്ത് കൊണ്ടുപോയിരുന്നു.

നിർണായകമായ മത്സരങ്ങൾ ലൈനപ്പ് ചെയ്തിരിക്കുമ്പോൾ വിദാലിന്റെ അഭാവം ബയേണിന് തലവേദനയായിരിക്കുകയാണ്‌. നാളെ നടക്കാനിരിക്കുന്ന ജർമ്മൻ കപ്പ് സെമി ഫൈനലിലും ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ സെമി ഫൈനൽ മത്സരങ്ങളിലും പങ്കടുക്കുവാൻ മുൻ യുവന്റസ് താരത്തിന് സാധിക്കില്ല. ചാമ്പ്യൻസ് ലീഗ് ഡ്രോ വന്നയുടൻ റയലുമായുള്ള മത്സരത്തിനായി കാത്തിരിക്കുന്നുവെന്നു സോഷ്യൽ മീഡിയയിൽ വിദാൽ കുറിക്കുകയുണ്ടായി.

കഴിഞ്ഞ സീസണിൽ റയലിനോട് തൊട്ടാണ് ബയേൺ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായത്. വിദാലിന് ലഭിച്ച വിവാദമായ ചുവപ്പ് കാർഡാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. പകരം വീട്ടാൻ കാത്തിരിക്കുന്ന കിംഗ് ആർട്ടുറോയ്ക്ക് പരിക്ക് തിരിച്ചടിയായെങ്കിലും ബയേൺ മധുരപ്രതികാരം ചെയ്യുന്നത് കാണാൻ ആകുമെന്ന് പ്രതീക്ഷിക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial