പരിക്ക് വില്ലനായി, ബാത്ശുവായിക്ക് ലോകകപ്പ് നഷ്ടമായേക്കും

കഴിഞ്ഞ ദിവസം ഷാൽകെക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഡോർട്മുണ്ട് താരം മിഷി ബാത്ശുവായിക്ക് ലോകകപ്പ് നഷ്ടമാവുമെന്ന് സൂചന. ഷാൽകെക്കെതിരെ ഇന്നലെ നടന്ന മത്സരത്തിൽ 92ആം മിനുട്ടിൽ ആണ് ബെഞ്ചമിൻ സ്റ്റാംബൗളിയുടെ ഫൗളിൽ ആങ്കിളിന് പരിക്കേറ്റത്. പരിക്കേറ്റ താരത്തെ സ്‌ട്രെച്ചറിൽ ആണ് ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോയത്.

ബാത്ശുവായിക്ക് ആങ്കിളിന് പൊട്ടൽ ഉണ്ട് എന്നാണ് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അങ്ങനെ ആണെങ്കിലും താരത്തിന് ലോകകപ്പ് നഷ്ട്ടമാകും. മത്സരം ശേഷം പത്രക്കാരോട് സംസാരിച്ച ഡോർട്മുണ്ട് കോച്ച് പീറ്റർ സ്റ്റോഗർ ബാത്ശുവായിയുടെ ആങ്കിളിന് നല്ല വേദന ഉണ്ടെന്നും കൂടുതൽ പരിശോധനകൾക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവു എന്നും പറഞ്ഞിരുന്നു.

മത്സരത്തിൽ ഡോർട്മുണ്ട് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുകയും ചെയ്തിരുന്നു. ജനുവരിയിൽ ചെൽസിയിൽ നിന്ന് ഡോർട്മുണ്ടിലെത്തിയ ബാത്ശുവായി 14 മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ നേടിയിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial