ബെംഗളൂരു എഫ് സിയുടെ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് വിജയ തുടക്കം. ഇന്ന് കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അഭാനി ധാക്കയെ ആണ് ബെംഗളൂരു പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരു‌ന്നു ബെംഗളൂരുവിന്റെ ജയം. ബെംഗളൂരുവിനായി രണ്ടാം പകുതിയിൽ ഡാനിയലാണ് ഗോൾ നേടിയത്. ബെംഗളൂരുവിന്റെ പരാജയമറിയാത്ത 15ആം മത്സരമാണ് ഇത്.

ഡാനിയൽ സഗോവിയയുടെ നിന്ന് 72ആം മിനുട്ടിലാണ് ഡാനിയൽ ലാലിമ്പുയിയ ഗോൾ നേടിയത്. ഏപ്രിൽ 5ന് ഐസോളുമായാണ് ബെംഗളൂരുവിന്റെ അടുത്ത എ എഫ് സി കപ്പ് മത്സരം. ഇന്നത്തെ വിജയം മാർച്ച് 17ന് നടക്കുന്ന ഐ എസ് എൽ ഫൈനലിന് ഇറങ്ങുന്ന ബെംഗളൂരു എഫ് സിയുടെ ആത്മവിശ്വാസം വർധിപ്പിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial