എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ഇന്ത്യൻ ടീമുകൾ ഇന്ന് ഇറങ്ങും. കഴിഞ്ഞ ഐ ലീഗ് ചാമ്പ്യന്മാരായ ഐസോളും കഴിഞ്ഞ ഫെഡറേഷൻ കപ്പ് ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സിയുമാണ് ഇന്ന് മത്സരങ്ങൾക്കായി ഇറങ്ങുന്നത്. ഇരുവരും ഒരേ ഗ്രൂപ്പിലാണ്.

മാൽഡീവ്സ് ക്ലബായ ന്യൂ റാഡിയന്റിനെയാണ് ഐസോൾ എഫ് സി നേരിടുന്നത്. മാൽഡീവ്സിൽ വെച്ച് വൈകുന്നേരം 4.30നാണ് മത്സരം നടക്കുക. ബെംഗളൂരു എഫ് സിയുടെ എതിരാളികൾ ബംഗ്ലാദേശ് ക്ലബായ ധാക്ക അഭാനി ക്ലബാണ്. രാത്രി 8ന് കണ്ടീരവ സ്റ്റേഡിയത്തിലാണ് ബെംഗളൂരു എഫ് സിയുടെ മത്സരം. ഐ എസ് എൽ ഫൈനൽ മാർച്ച് 17ന് നടക്കാൻ ഉള്ളത് കൊണ്ട് പ്രധാന താരങ്ങൾക്ക് വിശ്രമം നൽകിയാകും ബെംഗളൂരു എഫ് സി ഇറങ്ങുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial