സെവൻസ് സീസൺ 2017-18 സീസണിലെ ഗോൾ മഴ 2000 എന്ന നമ്പർ തൊട്ടു. സീസൺ ഇനിയും മൂന്നു മാസങ്ങൾ ബാക്കി ഇരിക്കെ ആണ് ഗോൾ 2000വും കടന്ന് പോകുന്നത്. ഇന്നലെ നടന്ന സീസണിലെ 581ആം മത്സരത്തിൽ ബേസ് പെരുമ്പാവൂരിനെതിരെ ഫ്രണ്ടസ് മമ്പാടാണ് സീസണിലെ ഗോൾ നമ്പർ 2000 സ്കോർ ചെയ്തത്.


ഇന്നലെ മത്സരങ്ങൾ ഒക്കെ അവസാനിച്ചപ്പോൾ സീസണിലെ ഗോളുകളുടെ എണ്ണം 2019ൽ എത്തി. 587 മത്സരങ്ങളിൽ നിന്നാണ് ഇത്രയും ഗോളുകൾ പിറന്നത്. ശരാശരി 3.4 ഗോളുകൾ. ലിൻഷാ മെഡിക്കൽസ് ആണ് സീസണിൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീം. 143 ഗോളുകൾ ലിൻഷ മണ്ണാർക്കാട് ഇതുവരെ നേടി. സബാൻ കോട്ടക്കൽ(127), റോയൽ ട്രാവൽസ് (113), കെ എഫ് സി കാളികാവ് (112) ജവഹർ മാവൂർ (111) എന്നീ ടീമുകളാണ് മറ്റു ഹൈസ്കോറിംഗ് ടീമുകൾ.

കഴിഞ്ഞ സീസണിൽ പിറന്ന് 3427 ഗോളുകൾ എന്ന റെക്കോർഡ് ഇത്തവണ സെവൻസ് മൈതാനങ്ങൾ മറികടക്കും എന്നതിന്റെ സൂചനയാണ് ഇപ്പോഴുള്ള ഗോൾ കണക്കുകൾ നൽകുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...