ആദ്യ മത്സരത്തിലെ തോല്‍വിക്ക് ശേഷം ജയം സ്വന്തമാക്കി വോള്‍ട്ടാസ്. ടിപിഎല്‍ 2018ല്‍ മക്ഫാദിയനെതിരെ 4 വിക്കറ്റ് ജയമാണ് വോള്‍ട്ടാസ് നേടിയത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത വോള്‍ട്ടാസ് മക്ഫാദിയനെ 31 റണ്‍സിനു പിടിച്ചുകെട്ടുകയായിരുന്നു. 5 വിക്കറ്റ് നഷ്ടത്തില്‍ ഈ സ്കോറിലേക്ക് എത്തിയ ടീമിനു വേണ്ടി രണ്ടക്കം കടക്കാന്‍ ആര്‍ക്കും തന്നെയായില്ല. 7 റണ്‍സ് നേടി പുറത്താകാതെ നിന്ന അജിത്ത് ആണ് ടീമിന്റെ ടോപ് സ്കോറര്‍. വോള്‍ട്ടാസിനു വേണ്ടി സുരേഷ് രണ്ടും നിഷാദ്, അച്ചു എന്നിവര്‍ ഓരോ വിക്കറ്റും നേടി.

5.5 ഓവറില്‍ 33 റണ്‍സ് നേടിയ വോള്‍ട്ടാസ് 6 വിക്കറ്റുകളാണ് ചേസിംഗില്‍ നഷ്ടപ്പെടുത്തിയത്. നിഷാദ് 8 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. ലിജു രാജ്, ഫഹീസ് എന്നിവര്‍ രണ്ടും ഗണേഷ്, ജെറിന്‍ എന്നിവര്‍ ഓരോ വിക്കറ്റും മക്ഫാദിയനു വേണ്ടി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...