ആവേശപ്പോരാട്ടത്തില്‍ ട്രയാസിക് സൊലൂഷ്യന്‍സിനെ മറികടന്ന് ടെസ്റ്റ്ഹൗസ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിലെ പോരാട്ടങ്ങളില്‍ ആവേശകരമായ മത്സരത്തില്‍ ട്രയാസിക് സൊലൂഷ്യന്‍സിനെ മറികടന്ന് ടെസ്റ്റ് ഹൗസ്. മത്സരത്തില്‍ ഒരു പന്ത് ശേഷിക്കെയാണ് ടെസ്റ്റ് ഹൗസ് 4 വിക്കറ്റ് വിജയം സ്വന്തമാക്കിയത്. ടോസ് നേടിയ ട്രയാസിക് ബാറ്റിംഗ് തിരഞ്ഞെടുത്തുവെങ്കിലും മികച്ച ഒരു ബാറ്റിംഗ് പ്രകടനം ടീമില്‍ നിന്നുണ്ടായില്ല. ഓപ്പണറായി ഇറങ്ങിയ അഖില്‍ 30 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ടീം 8 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സാണ് നേടിയത്. അരുണ്‍, അനീഷ്, ഖിസെര്‍ എന്നിവര്‍ ടെസ്റ്റ് ഹൗസിനു വേണ്ടി രണ്ട് വീതം വിക്കറ്റ് നേടി.

ലക്ഷ്യം ചെറുതെങ്കിലും ചേസിംഗ് ടെസ്റ്റ് ഹൗസിനും ശ്രമകരമായിരുന്നു. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ അനീഷ്-ശ്രീഹരി സഖ്യം നേടിയ 26 റണ്‍സാണ് മത്സരം സ്വന്തം പക്ഷത്തേക്കാക്കുവാന്‍ ടീമിനു സഹായകരമായത്. അനീഷ്(14), ശ്രീഹരി(13) എന്നിവര്‍ പുറത്തായ ശേഷം വിക്കറ്റ് വീഴ്ച തുടര്‍ക്കഥയായെങ്കിലും അവസാന ഓവറില്‍ ഒരു പന്ത് ശേഷിക്കെ നാല് വിക്കറ്റ് വിജയം ടെസ്റ്റ് ഹൗസ് സ്വന്തമാക്കി.

അശ്വിന്‍, അജയ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് ട്രയാസികിനു വേണ്ടി വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial