ലാല്‍മോന്‍ മാന്‍ ഓഫ് ദി മാച്ച്, ക്വസ്റ്റിനെ തകര്‍ത്ത് എന്‍വെസ്റ്റ്നെറ്റ്

ക്വസ്റ്റ് വൈറ്റ്സിനെതിരെ 9 വിക്കറ്റ് ജയം സ്വന്തമാക്കി എന്‍വെസ്റ്റ്നെറ്റ്. ആദ്യം ബാറ്റ് ചെയ്ത ക്വസ്റ്റിനെ 7 ഓവറില്‍ 31 റണ്‍സിനു ഓള്‍ഔട്ടാക്കിയ എന്‍വെസ്റ്റ്നെറ്റ് ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം 3.2 ഓവറില്‍ മറികടന്നു. 4 വിക്കറ്റ് പ്രകടനം പുറത്തെടുത്ത ലാല്‍മോന്‍ ആണ് ക്വസ്റ്റിന്റെ തകര്‍ച്ച ഉറപ്പാക്കിയത്. ലാല്‍മോന്‍ തന്നെയാണ് കളിയിലെ താരവും.

ബാറ്റിംഗില്‍ അനൂപ് 14 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ലാല്‍മോന്‍ രണ്ട് പന്തില്‍ 10 റണ്‍സ് നേടി പുറത്താകാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial