ഷാകിബിനു പകരം പുതുമുഖ താരം, സ്നേക് ഡാന്‍സാണ് താരത്തിന്റെ ആഘോഷ രീതി

ശ്രീലങ്കയുമായുള്ള രണ്ട് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ഷാകിബ് അല്‍ ഹസനു പകരം പുതുമുഖ താരം നസ്മുള്‍ ഇസ്ലാം. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനമാണ് നസ്മുളിനു ടീമില്‍ ഇടം നേടിക്കൊടുത്തത്. ഷാകിബ് അല്‍ ഹസന്റെ മടങ്ങിവരവും നിദാഹസ് ട്രോഫിയിലാവുമെന്നാണ് കരുതപ്പെടുന്നത്. ഫെബ്രുവരി 15നു ധാക്കയിലാണ് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുന്നത്. രണ്ടാം മത്സരം ഫെബ്രുവരി 18നു നടക്കും.

ഏകദിന പരമ്പരയ്ക്കിടെയാണ് ഷാകിബിനു പരിക്കേറ്റത്. മഹമ്മദുള്ളയാണ് ഷാകിബിന്റെ അഭാവത്തില്‍ ടീമിനെ നയിക്കുക. ത്രിരാഷ്ട്ര പരമ്പരയുടെ ഫൈനലിലാണ് ഷാകിബിനു പരിക്കേറ്റത്. ഇതിനു ശേഷം ടെസ്റ്റ് പരമ്പരയിലും ഷാകിബ് കളത്തിനു പുറത്തിരിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial