ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ മിച്ചല്‍ സാന്റനര്‍ കളിക്കില്ല. ഇംഗ്ലണ്ടിനെതിരെയുള്ള രണ്ട് ടെസ്റ്റുകള്‍ക്കായുള്ള 12 അംഗ ന്യൂസിലാണ്ട് ടീമില്‍ മിച്ചല്‍ സാന്ററുടെ അഭാവത്തില്‍ ടോഡ് ആസ്ട‍്‍ലേ ഏഖ സ്പിന്നറായി കളിക്കും. ഇഷ് സോധിയെ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും ബൗളിംഗ് ഓള്‍റൗണ്ടര്‍ എന്ന പരിഗണനയാണ് ആസ്ട‍്‍ലേയ്ക്ക് തുണയായത്.

ഇതോടെ സാന്റനറുടെ ഐപിഎല്‍ സ്വപ്നങ്ങളും അവസാനിക്കുകയാണ്. താരത്തിനു ശസ്ത്രക്രിയ വേണ്ടിവരുമെന്നും 6-9 മാസം വരെ താരത്തിനു വിശ്രമം ആവശ്യമായി വരുമെന്നുമാണ് അറിയുന്നത്. ഐപിഎലില്ലേക്ക് മടങ്ങിവരവ് നടത്തുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് ആയിരുന്നു മിച്ചല്‍ സാന്റനറെ സ്വന്തമാക്കിയത്.

വിന്‍ഡീസിനെതിരെ പരിക്ക് കാരണം കളിക്കാതിരുന്ന ബിജെ വാട്‍ളിംഗ് സ്ക്വാഡിലേക്ക് തിരികെ എത്തിയിട്ടുണ്ട്. വാട്‍ളിംഗിനു പകരക്കാരനായി എത്തിയ ടോം ബ്ലണ്ടല്‍ മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും ഒന്നാം വിക്കറ്റ് കീപ്പര്‍ സ്ഥാനം വാട്‍ളിംഗിനു തന്നെ സ്വന്തമാകുകയായിരുന്നു.

ന്യൂസിലാണ്ട്: കെയിന്‍ വില്യംസണ്‍, ജീത്ത് റാവല്‍, ടോം ലാഥം, റോസ് ടെയിലര്‍, ബിജെ വാട്‍ളിംഗ്, ടോഡ് ആസ്ട്‍ലേ, കോളിന്‍ ഡി ഗ്രാന്‍ഡോം, മാറ്റ് ഹെന്‍റി, ഹെന്‍റി നിക്കോളസ്, ടിം സൗത്തി, നീല്‍ വാഗ്നര്‍, ട്രെന്റ് ബൗള്‍ട്ട്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...