പാക്കിസ്ഥാന്റെ സിംബാബ്‍വേ പര്യടനം തുലാസ്സില്‍

ജൂണില്‍ സിംബാബ്‍വേ സന്ദര്‍ശിക്കാനിരുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പര്യടനം ഉപേക്ഷിക്കുവാന്‍ സാധ്യത. സിംബാബ്‍വേ ക്രിക്കറ്റിലെ സാമ്പത്തിക പ്രതിസന്ധിയാണ് ഇതിനു കാരണമായി കരുതപ്പെടുന്നത്. സന്ദര്‍ശനം നടത്തുന്ന ടീമിനായി സൗകര്യം ഒരുക്കുവാന്‍ വരുന്ന തുക ടെലിവിഷന്‍ റൈറ്റ്സ് വഴി ലഭിക്കുകയില്ല എന്നതും പര്യടനത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്. സിംബാബ്‍വേ ടീമിന്റെ കളിക്ക് അത്ര ആരാധകര്‍ ഇല്ല എന്നതാണ് പ്രധാന കാരണം.

ഒരു ത്രിരാഷ്ട്ര പരമ്പരയ്ക്കായി ശ്രമിക്കുന്നുണ്ടെങ്കിലും അതും സാമ്പത്തികമായി ബാധ്യത തന്നെയെന്നാണ് സിംബാബ്‍വേ ക്രിക്കറ്റുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ 2019 ലോകകപ്പിനുള്ള ക്വാളിഫയറുകള്‍ അടുത്ത മാസം ആരംഭിക്കാനിരിക്കുന്നതിനെ ഈ പ്രതിസന്ധി ബാധിക്കുകയില്ല. അത് ഐസിസി ടൂര്‍ണ്ണമെന്റ് ആയതിനാല്‍ ചെലവിനുള്ള ഫണ്ട് ഐസിസി റിലീസ് ചെയ്യുന്നതായിരിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial