ടി20യിലെ നിലവിലെ ലോക ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസും ലോക ഇലവനും ഒരു ടി20 മത്സരത്തില്‍ ലോര്‍ഡ്സില്‍ ഏറ്റുമുട്ടും. മേയ് 31നു ലോര്‍ഡ്സില്‍ വെച്ച് നടക്കുന്ന മത്സരം കരീബിയന്‍ ക്രിക്കറ്റ് ഗ്രൗണ്ടുകളായ ജെയിംസ് റൊണാല്‍ഡ് വെബ്ബ്സ്റ്റര്‍ പാര്‍ക്ക്, വിന്‍ഡ്സര്‍ പാര്‍ക്ക് സ്റ്റേഡിയം എന്നിവയുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ടുള്ള ധനശേഖരണാര്‍ത്ഥമാണ്. അടുത്തിടെ നടന്ന ചുഴലിക്കാറ്റുകളില്‍ ഈ സ്റ്റേഡിയങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.

ഐസിസി മത്സരത്തിനു അന്താരാഷ്ട്ര പദവി നല്‍കിയിട്ടുണ്ട്. മത്സരം തത്സമയം കാണിക്കുവാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട്. ഇതില്‍ നിന്നുള്ള വരുമാനവും സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ചെലവിലേക്ക് പോകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...