ഗ്രോ ഗ്രീന്‍ ക്യാംപയിനിന്റെ ഭാഗമായി ഐപിഎല്‍ സീസണില്‍ ഒരു മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പച്ച ജഴ്സി അണിഞ്ഞ് കളിക്കുക പതിവാണ്. അന്ന് എതിര്‍ ടീം നായകന് ഒരു ചെടി ആര്‍സിബി നായകന്‍ വിരാട് കോഹ്‍ലി നല്‍കാറും പതിവാണ്. ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഏപ്രില്‍ 15നാവും വിരാട് കോഹ്‍ലിയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പച്ച ജഴ്സിയില്‍ അണി നിരക്കുക. അന്നതെ ജേഴ്സിയില്‍ താരങ്ങളുടെ പേരിനു പകരം ട്വിറ്റര്‍ ഹാന്‍ഡിലാവും ഉണ്ടാകുക.

പ്ലാസ്റ്റിക് വസ്തുക്കള്‍ റീസൈക്കിള്‍ ചെയ്താണ് ആ മത്സരത്തിനായുള്ള റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ജഴ്സി തയ്യാറാക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial