പഞ്ചാബിനോട് 4 റണ്‍സ് തോല്‍വി വഴങ്ങിയതിനു ട്വിറ്ററില്‍ ആരാധകരോട് മാപ്പ് പറഞ്ഞ് ഇമ്രാന്‍ താഹിര്‍. അധികം റണ്‍സ് വഴങ്ങിയതിന്റെ ഉത്തരവാദിത്വം എറ്റെടുക്കുന്നു. മെച്ചപ്പെട്ട പ്രകടനം തനിക്ക് നടത്താമായിരുന്നുവെന്നും താഹിര്‍ പറഞ്ഞു. ടീം മികച്ച രീതിയില്‍ അവസാനം വരെ പൊരുതിയെന്നും മഹേന്ദ്ര സിംഗ് ധോണി കളിച്ച രീതിയെയും പ്രശംസിക്കുവാന്‍ താഹിര്‍ മറന്നില്ല. എത്ര മാത്രം കൂളായാണ് ധോണി കളിക്കുന്നതെന്നത് അതിശയിപ്പിക്കുന്നുവെന്ന് പറഞ്ഞ ഇമ്രാന്‍ താഹിര്‍ അടുത്ത മത്സരത്തില്‍ ചെന്നൈ മികച്ച രീതിയില്‍ തിരിച്ചുവരുമെന്നും പറഞ്ഞു.

ബൗളര്‍മാരെല്ലാവരം നല്ല രീതിയില്‍ പ്രഹരം വാങ്ങിച്ച മത്സരത്തില്‍ മൂന്നിലധികം ഓവര്‍ പൂര്‍ത്തിയാക്കിയവരില്‍ മികച്ച എക്കോണമിയുള്ള താരമാണ് ഇമ്രാന്‍ താഹിര്‍. 2 ഓവര്‍ എറിഞ്ഞ് 15 റണ്‍സ് മാത്രം വഴങ്ങിയ ഷെയിന്‍ വാട്സണാണ് താഹിറിനെക്കാള്‍ മികച്ച എക്കോണമിയുള്ളത്. നാലോവറില്‍ 34 റണ്‍സ് വഴങ്ങി 2 വിക്കറ്റാണ് താഹിര്‍ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial