കന്നി ഐപിഎല്‍ വിക്കറ്റായി ഗൗതം ഗംഭീറിനെ സ്വന്തമാക്കി ശിവം മാവി

തന്റെ കന്നി ഐപിഎല്‍ വിക്കറ്റായി മുന്‍ കൊല്‍ക്കത്ത നായകന്‍ ഗൗതം ഗംഭീറിന്റെ വിക്കറ്റ് നേടി അണ്ടര്‍ 19 ലോകകപ്പ് ജേതാവായ ശിവം മാവി. ഇന്ന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെതിരെയുള്ള മത്സരത്തില്‍ തന്റെ ആദ്യ ഓവറില്‍ തന്നെ ഗൗതം ഗംഭീറിനെ പുറത്താക്കി ശിവം മാവി തന്റെ കന്നി ഐപിഎല്‍ വിക്കറ്റ് സ്വന്തമാക്കുകയായിരുന്നു.

ഐപിഎലില്‍ തന്റെ രണ്ടാം മത്സരമാണ് ശിവം മാവി കളിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial