ചെന്നൈ സൂപ്പര്‍ കിംഗ്സ് കോച്ചിംഗ് പാനലിലേക്ക് പുതിയൊരാള്‍ കൂടി. 2018 സീസണില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എറിക് സൈമണ്‍സ് ടീമിന്റെ ബൗളിംഗ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കും. മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് ബാറ്റിംഗ് കോച്ച് മൈക്കല്‍ ഹസ്സി ബൗളിംഗ് കോച്ച് ലക്ഷ്മിപതി ബാലാജി എന്നിവര്‍ക്കൊപ്പമാണ് എറിക് പ്രവര്‍ത്തിക്കുക.

വിദേശ-ഇന്ത്യന്‍ ബൗളര്‍മാരോടൊപ്പം പ്രവര്‍ത്തിച്ച എറികിന്റെ അനുഭവസമ്പത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സിനു മുതല്‍ക്കൂട്ടാവുമന്ന് ചെന്നൈയുടെ സിഇഒ കെഎസ് വിശ്വനാഥന്‍ പ്രതീക്ഷ പുലര്‍ത്തി. ബാലാജിയുമായി ചേര്‍ന്ന് എറിക് ചെന്നൈയുടെ ബൗളിംഗിനെ ശക്തിപ്പെടുത്തുമെന്നും വിശ്വനാഥന്‍ അഭിപ്രായപ്പെട്ടു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...