- Advertisement -

ദക്ഷിണാഫ്രിക്കയിലെ ചരിത്ര പരമ്പര വിജയത്തിനു പിന്നാലെ ഏകദിനത്തില്‍ ഒന്നാം റാങ്കിലേക്ക് കുതിച്ച് ഇന്ത്യ. ഇന്നലെ നടന്ന മത്സരത്തില്‍ 73 റണ്‍സിന്റെ വിജയം സ്വന്തമാക്കിയതോടെ ടീം പരമ്പര 4-1 നു ജയിച്ചിരുന്നു. ഒരു മത്സരം കൂടി ശേഷിക്കെയാണ് ഈ വിജയം. 122 പോയിന്റുകളോടെ ദക്ഷിണാഫ്രിക്കയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. 121 പോയിന്റില്‍ നിന്ന് 118 പോയിന്റിലേക്ക് ദക്ഷിണാഫ്രിക്ക പിന്തള്ളപ്പെടുകയായിരുന്നു.

പരമ്പര ആരംഭിക്കുമ്പോള്‍ ഇന്ത്യയ്ക്ക് 119 പോയിന്റായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് 2 പോയിന്റ് പിന്നിലായി സ്ഥിതി ചെയ്ത ഇന്ത്യ 4-2 അല്ലെങ്കില്‍ അതില്‍ മെച്ചപ്പെട്ട രീതിയില്‍ പരമ്പര ജയിക്കാനായാല്‍ ഒന്നാം സ്ഥാനം ഉറപ്പായിരുന്നു. ഇതോടെ ഇഗ്ലണ്ട് തങ്ങളുടെ ന്യൂസിലാണ്ട് പരമ്പരയില്‍ 5-0നു ജയിക്കുകയാണെങ്കില്‍ ദക്ഷിണാഫ്രിക്കയെ പിന്തള്ളി മൂന്നാം സ്ഥാനത്തേക്കുയരുവാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...