ബുച്ചി ബാബു ട്രോഫിയില്‍ ആസമിനെ 231 റണ്‍സിനു തകര്‍ത്ത് കേരളം. വിഷ്ണു വിനോദ്, രാഹുല്‍ എന്നിവരുടെ ശതകങ്ങളുടെ പിന്‍ബലത്തില്‍ കേരളം 380 റണ്‍സ് നേടുകയായിരുന്നു.

ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുത്തു. 11 ബൗണ്ടറിയും 9 സിക്സും അടക്കം 138 റണ്‍സാണ് വിഷ്ണു സ്കോര്‍ ചെയ്തത്. രാഹുല്‍ 211 പന്തില്‍ നിന്ന് തന്റെ ശതകം(102) പൂര്‍ത്തിയാക്കി. 87.4 ഓവറില്‍ കേരളം 380 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ആസമിനു വേണ്ടി റയാന്‍ പരാഗ് 3 വിക്കറ്റും, രാഹുല്‍ സിംഗ് രണ്ട് വിക്കറ്റും നേടി.

ആസിഫ് കെഎം 6 വിക്കറ്റ് വീഴ്ത്തി കേരളത്തിനു കൂറ്റന്‍ ജയം ഒരുക്കുകയായിരുന്നു. വിനോദ് കുമാര്‍ രണ്ട് വിക്കറ്റും നേടി കേരളത്തിനായി തിളങ്ങി. ആസം നിരയില്‍ 55 റണ്‍സ് നേടിയ ഓപ്പണര്‍ ശുഭം മണ്ഡല്‍ ആണ് ടോപ് സ്കോറര്‍. 51.5 ഓവറില്‍ 149 റണ്‍സിനു ആസം ഓള്‍ഔട്ട് ആയി.

ആദ്യ മത്സരത്തില്‍ കേരളം തമിഴ്നാട് പ്രസിഡന്റ്സ് ഇലവനോട് ആറ് വിക്കറ്റിനു പരാജയം ഏറ്റുവാങ്ങിയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...