2018 കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസ് ട്രിഡെന്റ്സിനെ ജേസണ്‍ ഹോള്‍ഡര്‍ നയിക്കും. ക്ലബ്ബിന്റെ മീഡിയ റിലീസിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ ദേശീയ ടീമിനു വേണ്ടി ഇംഗ്ലണ്ട് പര്യടനത്തിനു പോയതിനാല്‍ ജേസണ്‍ ഹോള്‍ഡര്‍ ടീമിനായി കളിച്ചിരുന്നില്ല. 2017ല്‍ നോക്ക്ഔട്ട് ഘട്ടത്തിലേക്ക് കടക്കാനാകാതെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് ബാര്‍ബഡോസ് പുറത്താകുകയായിരുന്നു.

നിലവില്‍ വിന്‍ഡീസിന്റെ ടെസ്റ്റ്-ഏകദിന ക്യാപ്റ്റനാണ് ഹോള്‍ഡര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...