ആറ് വിക്കറ്റും രണ്ട് ദിവസവും ശേഷിക്കെ സികെ നായിഡു ട്രോഫിയില്‍ കേരളത്തിനു വിജയം 269 റണ്‍സ് അകലെ. തമിഴ്നാടിനെതിരെയുള്ള മത്സരത്തില്‍ 361 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ 92/4 എന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്സില്‍ 42 റണ്‍സിനു ഓള്‍ഔട്ട് ആയതിനെ അപേക്ഷിച്ച മെച്ചപ്പെട്ട പ്രകടനമാണ് കേരളം പുറത്തെടുത്തത് എന്ന മാത്രമേ മത്സരത്തില്‍ കേരളത്തിന്റെ പ്രകടനത്തെ വിലയിരുത്താനാകുള്ളു. സല്‍മാന്‍ നിസാര്‍(6*), ഫാബിദ് അഹമ്മദ്(0*) എന്നിവരാണ് കേരളത്തിനായി ക്രീസില്‍. റോഹന്‍ എസ് കുന്നുമ്മലിന്റെ അര്‍ദ്ധ ശതകം(53) ആണ് രണ്ടാം ഇന്നിംഗ്സിലെ കേരളത്തിന്റെ മികച്ച പ്രകടനം.

രണ്ടാം ദിവസം ബാറ്റിംഗ് 24/0 എന്ന നിലയില്‍ പുനരാരംഭിച്ച തമിഴ്നാട് 244 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 66 റണ്‍സ് നേടിയ ഷാരൂഖ് ഖാന്‍ ആണ് ടോപ് സ്കോറര്‍. ബി അനിരുദ്ധ് 52 റണ്‍സ് നേടി. അഭിനവ് എം പുറത്താകാതെ 54 റണ്‍സ് നേടി. കേരളത്തിനായി രണ്ടാം ഇന്നിംഗ്സിലും ബൗളിംഗ് നിരയില്‍ ഫനൂസ് തന്നെ മികവ് പുലര്‍ത്തി. ഏഴ് വിക്കറ്റാണ് താരം രണ്ടാം ഇന്നിംഗ്സില്‍ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...