ഇന്ത്യയ്ക്കെതിരെയുള്ള നിദാഹസ് ട്രോഫി നിര്‍ണ്ണായക മത്സരത്തില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ട ശേഷം ശ്രീലങ്കയ്ക്കെതിരെ മികച്ച തിരിച്ചുവരവാണ് ബംഗ്ലാദേശ് നടത്തിയത്. ടാസ്കിന്‍ അഹമ്മദിനു പകരം അബു ഹൈദര്‍ ബംഗ്ലാദേശിനായി ഇന്ന് കളിക്കും. ഇന്ത്യയും ഒരു മാറ്റത്തോടെയാണ് ഇറങ്ങുന്നത്. ജയ്ദേവ് ഉനഡ്കടിനു പകരം മുഹമ്മദ് സിറാജ് ടീമില്‍ ഇടം പിടിച്ചു.

ഇന്ത്യ: ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ്മ, ലോകേഷ് രാഹുല്‍, സുരേഷ് റെയ്‍ന, മനീഷ് പാണ്ഡേ, ദിനേശ് കാര്‍ത്തിക്, വിജയ് ശങ്കര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ശര്‍ദ്ധുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, യൂസുവേന്ദ്ര ചഹാല്‍

ബംഗ്ലാദേശ്: തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, ലിറ്റണ്‍ ദാസ്, മുഷ്ഫികുര്‍ റഹിം, മഹമ്മദുള്ള, സബ്ബിര്‍ റഹ്മാന്‍, മെഹ്ദി ഹസന്‍, റൂബല്‍ ഹൊസൈന്‍, അബു ഹൈദര്‍, മുസ്തഫിസുര്‍ റഹ്മാന്‍, നസ്മുള്‍ ഇസ്ലാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Loading...