സമാപന ചടങ്ങ്, മേരി കോം ഇന്ത്യന്‍ പതാകയേന്തും

ഗോള്‍ഡ് കോസ്റ്റിലെ 2018 കോമണ്‍വെല്‍ത്ത ഗെയിംസ് ഇന്ത്യന്‍ സംഘത്തിന്റെ പതാകയേന്തുക ബോക്സിംഗ് താരവും ഗെയിംസിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവുമായ എംസി മേരി കോം. ഉദ്ഘാടന ചടങ്ങില്‍ പിവി സിന്ധുവാണ് ഇന്ത്യന്‍ പതാകയേന്തിയത്. 2012 ലണ്ടന്‍ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവുമാണ് മേരി.

ഗോള്‍ഡ് കോസ്റ്റില്‍ മേരി കോം 48 കിലോ വിഭാഗത്തിലാണ് സ്വര്‍ണ്ണ നേട്ടമാവര്‍ത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial