ഹോക്കി വനിത വിഭാഗം ഗ്രൂപ്പ് എ മത്സരത്തില്‍ വെയില്‍സിനോട് ഇന്ത്യയ്ക്ക് പരാജയം. 3-2 എന്ന സ്കോറിനാണ് ഇന്ത്യന്‍ വനിതകളുടെ തോല്‍വി. മത്സരത്തിന്റെ ഏഴാം മിനുട്ടില്‍ ലിസ ഡാലി, 27ാം മിനുട്ടില്‍ ഫ്രെഞ്ച് എന്നിവരുടെ ഗോളുകളില്‍ വെയില്‍സ് ആദ്യ പകുതി അവസാനിക്കുമ്പോള്‍ 2-0 എന്ന സ്കോറിനു ലീഡ് ചെയ്യുകയായിരുന്നു.

എന്നാല്‍ റാണിയുടെ ഇരട്ട ഗോളുകളിലൂടെ ഇന്ത്യ അതിശക്തമായി തിരിച്ചുവന്നു. 34, 42 മിനുട്ടുകളിലായിരുന്നു ഇന്ത്യയുടെ ഗോളുകള്‍. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ഇന്ത്യന്‍ ആരാധകരുടെ ഹൃദയത്തെ തകര്‍ത്ത് 57ാം മിനുട്ടില്‍ മാര്‍കേ ജോണ്‍സ് വെയില്‍സിന്റെ വിജയ ഗോള്‍ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial